തൊടിയൂർ: കിടപ്പുരോഗികൾക്ക് സാന്ത്വനം പകരുന്ന പാലിയേറ്റീവ് കെയർ സംഘടനയ്ക്ക് വിദ്യാർത്ഥികളുടെ കൈത്താങ്ങ്.ക രുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളാണ് കരുനാഗപ്പള്ളി മേഖലയിലെ നാനൂറോളം കിടപ്പുരോഗികൾക്ക് പരിചരണവും സഹായങ്ങളും നൽകുന്ന ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുന്നത്.
വീൽ ചെയറുകൾ, എയർ ബെഡ്ഡുകൾ തുടങ്ങിയവ കുട്ടികൾ സംഘടനയ്ക്ക് കൈമാറി. പാലിയേറ്റീവ് സൊസൈറ്റിയുടെ കല്ലേലിഭാഗം സെന്ററിൽ നടന്ന ചടങ്ങിൽ സൊസൈറ്റി രക്ഷാധികാരി പി.ആർ. വസന്തൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചുതലക്കാരായ ജ്യോതിഷ്, അനു, എസ്.എം.സി ചെയർമാൻ ബി.എസ്. രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി പി.എസ്. സജികുമാർ, ഇർഷാദ്, കോട്ടയിൽ രാജു, പനയ്ക്കൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ കിടപ്പുരോഗികളെ സന്ദർശിച്ചു.