ഓച്ചിറ: സാമൂഹിക പെൻഷൻ വാങ്ങുന്ന വയോധികരെ അക്ഷയ കേന്ദ്രത്തിന്റെ മുന്നിൽ ക്യൂ നിർത്തി അവരെ ദ്രോഹിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ. കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനകം അക്ഷയ കേന്ദ്രത്തിന്റെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കനൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, കെ.കെ. സുനിൽകുമാർ, കബീർ എം. തീപ്പുര, നീലികുളം സദാനന്ദൻ, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, ബി. സെവന്തികുമാരി, അൻസാർ എ. മലബാർ, കെ. മോഹനൻ, പൊന്നൻ, എസ്. രാജിനി, എച്ച്.എസ്. ജയ് ഹരി, സതീഷ് പള്ളേമ്പിൽ, കയ്യാലത്തറ ഹരിദാസ്, ദിലീപ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു