ഓയൂർ: പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് വിജയികളായ പ്രതിഭകളെ ആദരിച്ചു. സ്‌കൂളിൽ നടന്ന പരിപാടി വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരിശീലകരായ കലാഭാരതി രാജീവ് കുടവട്ടൂർ, കലാമണ്ഡലം ശിവദാസൻ എന്നിവരെ എം.എൽ.എ അനുമോദിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി സുധ, വാർഡ് മെമ്പർ പ്രസന്ന ദേവരാജൻ, പി.ടി.എ പ്രസിഡന്റ് വി. ഗോപകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ടി. ഷാജി, സ്റ്റാഫ് സെക്രട്ടറി കെ. നവാസ്, എം.പി.ടി.എ പ്രസിഡന്റ് അമ്പിളി എന്നിവർ സംസാരിച്ചു.