fir
മണൽവാരിയിൽ വീടിനോട് ചേർന്ന അടുക്കളയിൽ തീ പിടിച്ചത് അണക്കുന്ന ഫയർഫോഴ്സ് ജീവനക്കാരൻ

പുനലൂർ: വീട്ടിലെ അടുക്കളയിൽ ഉണക്കാൻ ഇട്ടിരുന്ന റബർ ഷീറ്റിന് തീപിടിച്ച് 200 കിലോ ഷീറ്റ് കത്തി നശിച്ചു. തെന്മല പഞ്ചായത്തിലെ ഇടമൺ-34 മണലുവാരി സുധീഷ്ഭവനിൽ ശശിയുടെ വിട്ടിന്റെ അടുക്കളയിൽ ഉണക്കാൻ ഇട്ടിരുന്ന റബർ ഷീറ്റുകളാണ് കത്തിയത്.

ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിൻെറ അടുക്കളയോട് ചേർന്ന ഭാഗത്തെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു. അടുപ്പിൽ നിന്നുള്ള തീ ഷീറ്റിൽ പടർന്നുപിടിക്കുകയായിരുന്നു. തീ ആളിപടരുന്നത് കണ്ട ഉടമയും നാട്ടുകാരും പുനലൂർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴസ് എത്തി തീ അണച്ചത് മൂലം വീട്ടിലേക്ക് തീ പടരുന്നത് ഒഴിവായി.