dileep-kurungappally-phot

കുലശേഖരപുരം : കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ സമൃദ്ധി പദ്ധതിക്ക് തുടക്കമായി. പദ്ധതി അനുസരിച്ച് പഞ്ചായത്തിലെ മുഴുവൻ തരിശ് സ്ഥലങ്ങളിലും കുടംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ കൃഷിയിറക്കും. പന്ത്രണ്ടാം വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലേഖ കൃഷ്ണകുമാർ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ്‌ ചെയർപേഴ്സൺ ലതിക ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം എച്ച്.എ സലാം, റുബീന, ആയിഷത്ത്, അഹമ്മദ്കോയ വത്സലഗോപി എന്നിവർ സംസാരിച്ചു.