ഓയൂർ: വെളിയം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിലുള്ള കാർഷിക കർമ്മസേനയുടെ പ്രവർത്തനോദ്ഘാടനം പി.ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സ്നേഹ എസ് മോഹൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ജഗദമ്മ കൊട്ടാരക്കര ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാലഗോപാൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലൂയിസ് മാത്യു, വെളിയം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പവിഴവല്ലി, ഗ്രാമ പഞ്ചായത്തംഗങ്ങൾ, കാർഷിക കർമ്മസേന ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജയകുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് റീന രാജു നന്ദിയും പറഞ്ഞു.