പുത്തൂർ: പുത്തൂർ സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുന്നിൽ കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനുചൂണ്ടാലിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബി. രാജേന്ദ്രൻനായർ, ടി.കെ. ജോർജുകുട്ടി, സൗപർണിക രാധാകൃഷ്ണപിള്ള, രഘു കുന്നുവിള, സൂസമ്മ, ഓമന, വി.കെ. ജ്യോതി, രമണി വർഗീസ്, ശിവകുമാർ, സന്തോഷ് കുളങ്ങര എന്നിവർ സംസാരിച്ചു.