binu-karuppayi-40

അഞ്ചൽ : ആറ് വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു

പാലോട് നന്ദിയോട് ഷീലാഭവനിൽ ബിനുവാണ് (കറുപ്പായി ബിനു - 40 ) പിടിയിലായത് .

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത് .

പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ ബിനു പല പ്രാവശ്യം കുട്ടിയുടെ വീട്ടിലും ഓട്ടോയിലും വച്ച് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവരുകയായിരുന്നുവത്രേ.

നാട്ടുകാർ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചതിനെത്തുടർന്ന് കുട്ടി ശിശു ക്ഷേമ സമിതിയിൽ താമസിച്ചു വരികയാണ്.ശിശുക്ഷേമ സമിതി അധികൃതർ നടത്തിയ കൗൺസലിംഗിലാണ് കുട്ടി പീഡനത്തിനിരയായ വിവരം അറിഞ്ഞത്.
ചൈൽഡ് ലൈനിന്റെ നിർദ്ദേശത്തെത്തുടർന്ന് അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു .
പല തവണ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയെങ്കിലും പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

നാല് മാസം മുമ്പ് ബിനു താമസിച്ചിരുന്ന കിളിമാനൂരിനടുത്തുള്ള വീട്ടിൽ പൊലീസ് എത്തിയെങ്കിലും വളർത്തുനായ്ക്കളെ അഴിച്ചുവിട്ടശേഷം ഓടി രക്ഷപ്പെട്ടു.

അഞ്ചൽ സി.ഐ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മീയണ്ണൂർ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.