ചവറ: നീണ്ടകര കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. എൻ. വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കർഷകരെ പൊന്നാട അണിയിച്ചു ആദരിച്ചു. നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നസിയാ ഷെരീഫ് സ്വാഗതം പറഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ കർഷകരെ പൊന്നാട അണിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. ശോഭ , കെ. സുരേന്ദ്രൻ, എൽ. സോജ, ആന്റണി പത്രോസ്, ജഗദമ്മ, ഷീല ആന്റണി, മോഹൻലാൽ തുടങ്ങിയവർ പങ്കെടുത്തു.