photo
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുണ്ടറ നിയോജക മണ്ഡലം സമ്മേളനം പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പെരുമ്പുഴ ഗോപിനാഥൻ പിള്ള, കെ.സി. വരദരാജൻ പിള്ള എന്നിവർ സമീപം

കുണ്ടറ: അധികാരത്തിൽ ഇരിക്കുമ്പോൾ അവകാശ സമരങ്ങളെ മറക്കുന്നത് ഇടതുപക്ഷ സംഘടനകളുടെ സ്ഥിരം സ്വഭാവമാണെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുണ്ടറ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാരെ അവഗണിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പുഴ ഗോപിനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണൻനായർ, ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.സി. വരദരാജൻ പിള്ള, ജ്യോതി പ്രകാശ്, പഴങ്ങാലം കൃഷ്ണമൂർത്തി, ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞ്, സംസ്ഥാന കൗൺസിൽ അംഗം സുദർശൻ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് രാമചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഇൻ ചാർജ് ജോൺസൺ ജേക്കബ് സ്വാഗതം പറഞ്ഞു.