കൊട്ടിയം: കേരളത്തിലെ ജനങ്ങളെ ദുരവസ്ഥയിലേക്ക് തള്ളിയിട്ട ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം നാടുവിട്ടിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം വിദേശത്ത് ഉല്ലാസയാത്ര നടത്തുമ്പോൾ രൂക്ഷമായ വിലക്കയറ്റവും കടക്കെണിയും മൂലം കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും ട്രഷറി പൂട്ടുന്ന അവസ്ഥയിലും നടപടികൾ സ്വീകരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
യോഗത്തിൽ ബ്ലോക്ക് പ്രസിസന്റ് എ. നാസിമുദ്ധീൻ ലബ്ബ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ, പ്രൊഫ. ഇ. മേരീദാസൻ, കെ.ആർ.വി. സഹജൻ, കെ.ബി. ഷഹാൽ, എ.എൽ. നിസാമുദ്ദീൻ, കണ്ണനല്ലൂർ സമദ്, എം. വിജയൻ, ദമീൻ മുട്ടയ്ക്കാവ്, മുഖത്തല ഗോപിനാഥൻ, എ. ഷെമീർഖാൻ, പ്രദീപ് മാത്യു, ലാല ആറാട്ടുവിള, പി. ശുചീന്ദ്രൻ, സുരേന്ദ്രൻ പിള്ള, പ്രദീപ്കുമാർ, സ്റ്റീഫൻ നല്ലില, മനോഹരൻ, അമീർ മുട്ടയ്ക്കാവ്, ദുഷ്യന്തൻ, സി.എൻ. രാമകൃഷ്ണപിള്ള, കൊച്ചയ്യപ്പനുണ്ണിത്താൻ, കൊച്ചുമ്മൻ, സന്തോഷ് തുപ്പാശ്ശേരി, ജയശീലൻ, രാജൻകുമാർ, അബിദബീവി, ഷാനവാസ് മേക്കോൺ, കാട്ടുവിള അബ്ദുൽറഷീദ്, സനൂജ് സത്താർ, സുദേവൻ, നെടുമ്പന ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.