blood
നീരാവിൽ എസ്​.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്​കൂളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്​ എസ്​.എൻ ട്രസ്റ്റ്​ ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നീരാവിൽ എസ്​.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്​കൂളിലെ നാഷണൽ സർവീസ്​ സ്​കീം യൂണിറ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്​ എസ്​.എൻ ട്രസ്റ്റ്​ ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്​ സുബാഷ്​ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നീരാവിൽ ഡിവിഷൻ കൗൺസിലർ ബി. അനിൽകുമാർ, പ്രിൻസിപ്പൽ ആർ. സിബില, എച്ച്.എം എസ്.കെ. മിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.ടി. ഷാജു തുടങ്ങിയവർ സംസാരിച്ചു.