ചാത്തന്നൂർ: ഇരുതലമൂരിയെ ഇത്തിക്കര ആറിന് സമീപം മീനാട് തോട്ടവാരം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഇത്തിക്കര ജംഗ്ഷനിൽ നിന്നും ആറിന്റെ കരയിലൂടെയുളള തോട്ടവാരം റോഡിലൂടെ ബൈക്കിൽ വരുകയായിരുന്നവരുടെ കയ്യിലുണ്ടായിരുന്ന കവർ പൊട്ടി ഇരുതലമൂരി റോഡിൽ വീഴുകയായിരുന്നു. മറ്റൊരു
ബൈക്കിന്റെ വെളിച്ചം കണ്ടതോടെ ഇവർ കടന്നു കളയുകയായിരുന്നു. അടുത്തെത്തിയ പ്രദേശ വാസികളായ അൻസാദ്,സുരേഷ്,സന്തോഷ്,കണ്ണൻ എന്നിവർ റോഡിൽ വീണത് പാമ്പാണെന്നു കരുതി നോക്കി.ഇരുതല മൂരിയാണെന്ന് മനസ്സിലായതൊടെ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു.എസ്.ഐ എ.എസ്.സരിന്റെ നേതൃത്വത്തിൽ പൊലീസ് ഇതിനെ കവറിലാക്കി സ്റ്റേഷനിൽ
എത്തിച്ചു. കൊല്ലത്ത് നിന്നു വനം വകുപ്പ് അധികൃതർ എത്തി ഏറ്റെടുത്തു. നാല് വയസ് പ്രായം വരുന്ന ഇരുതലമൂരിയ്ക്ക് ഒന്നരകിലോയോളം ഭാരവും ഒരു മീറ്റർ നീളവും ഉണ്ട്. ചാത്തന്നൂർ പോലിസ് കേസെടുത്തു.