പത്തനാപുരം: കശുഅണ്ടി, തൊഴിലുറപ്പ്, തോട്ടം, കർഷക തൊഴിലാളികളുടെ വേതനവും പെൻഷനും വർദ്ധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക, പട്ടയം വിതരണം നടപ്പിലാക്കുക, ഭൂരഹിതർ ഭവനരഹിതർ എന്നിവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ ധർണ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു (എ.ഐ.ടി.യു.സി) പത്തനാപുരം മണ്ഡലം പ്രസിഡന്റ് മീനം രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീൻ, അശോകൻ നായർ, എസ്.എം. ഷരീഫ്, ദിലീപ് എസ്. മാലൂർ, മസൂദ് ഖാൻ, ഇ.കെ. നളിനാക്ഷൻ, കെ. തങ്കപ്പൻ പിള്ള, ഇ.എസ്. ശികല, എം.എ. കരീം, സൂസമ്മ ഡാനിയൽ എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ താലൂക്ക് ഓഫീസർക്ക് നിവേദനം നൽകി.