ambedkar
ഡോ. ബി.ആർ. അംബേദ്കർ സ്റ്റഡി സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അംബേദ്കർ ചരമവാർഷിക ദിനാചരണം കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഡോ. ബി.ആർ. അംബേദ്കർ സ്റ്റഡി സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അംബേദ്കറുടെ 63-ാം ചരമവാർഷികം ആചരിച്ചു. വവ്വാക്കാവ് മാർത്തോമ ശാന്തി ഭവനത്തിൽ നടന്ന ചടങ്ങ് കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൻ എം. ശോഭന ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനാ ശില്പിയും അധഃസ്ഥിത വിഭാഗത്തിന്റെ മുന്നണിപോരാളിയുമായ ഡോ. ബാബാ സാഹിബ് അംബേദ്കർ ഇന്ത്യൻ ഭരണഘടന തയാറാക്കിയത് കൊണ്ടാണ് ഇന്ത്യയിലെ ദലിത്-പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുന്നേറാൻ കഴിഞ്ഞതെന്ന് അവർ പറഞ്ഞു.

സ്റ്റഡി സെന്റർ പ്രസിഡന്റ് ബോബൻ ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്‌കുമാർ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളായ ഡോ. സുനിൽ കുമാർ (ആതുരസേവനം), സോപാനം ശ്രീകുമാർ (ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്), പോച്ചയിൽ നാസർ (ചാരിറ്റി പ്രവർത്തകൻ) എന്നിവരെ ആദരിച്ചു. എം.കെ. വിജയഭാനു, ചൂളൂർ ഷാനി, വി. മോഹൻദാസ്, മഞ്ജു കുട്ടൻ, പ്രതിഷ് പ്രഭാകരൻ, സുഭാഷ് ബോസ്, എം.എച്ച്. അസിം, മനാഫ് അമീർ, അൻവർ മുഹമ്മദ്, സജു, വിപിൻ, മാത്യു എന്നിവർ സംസാരിച്ചു.