final
സുവോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. രമ്യ മോഹനെ ഉമയനല്ലൂർ നേതാജി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്​ ലൈബ്രറി കൗൺസിൽ സെക്രട്ടറി മുരളീകൃഷ്​ണൻ മെമന്റോ നൽകി ആദരിക്കുന്നു

കൊല്ലം: കേരള സർവകശാലയിൽ നിന്ന് സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. രമ്യ മോഹനെ ഉമയനല്ലൂർ നേതാജി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം താലൂക്ക്​ ലൈബ്രറി കൗൺസിൽ സെക്രട്ടറി മുരളീകൃഷ്​ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാമൂഹിക - സാംസ്​കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകർക്കുള്ള ഡോ. കെ. ശിവദാസപിള്ള പുരസ്​കാരം നേടിയ മുരളീകൃഷ്​ണനെ മയ്യനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സിന്ധു ആദരിച്ചു. മായ, ജയചന്ദ്രൻ, ലിവിൻ ലാൽ എന്നിവർ സംസാരിച്ചു.