കുലശേഖരപുരം :തെരുവ്നായ്ക്കൂട്ടം മുട്ടക്കോഴികളെ കടിച്ചു കൊന്നു. കുലശേഖരപുരം കടത്തൂർ കൊല്ലന്റെ കിഴക്കതിൽ ബഷീറിന്റെ വീട്ടിലെ ഇരുപത്തിയെട്ട് കോഴികളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. വെള്ളിയാഴ്ച വെളുപ്പിന് നാലുമണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും അക്രമാസക്തമായ നായ്ക്കളെ ഭയന്ന് പിന്മാറുകയായിരുന്നു.