scb
പുനലൂർ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം സഹകാരിക്ക് വായ്പ നൽകി മന്ത്രി കെ.രാജു നിർവഹിക്കുന്നു

പുനലൂർ: പുനലൂർ സർവീസ് സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതിക്ക് തുടക്കംകുറിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജെ. ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ. രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, സി.പി.എം പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു, സഹകരണ ജോയിന്റ് രജിസ്ട്രാർ പി.ജെ .അബ്ദുൽ ഗഫാർ, എസ്. മോഹനൻ പോറ്റി, ടി.ഇ. ചെറിയാൻ, എബ്രഹാം മാത്യു, എം.എം. ജലീൽ, ഡയറക്ടർ വിജയൻ ഉണ്ണിത്താൻ, ബാങ്ക് സെക്രട്ടറി എ.ആർ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.