navas
ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകൾ വിപണിയിലെത്തിച്ച തുണി, പേപ്പർ കാരി ബാഗുകളുടെ വിപണനോദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ നിർവഹിക്കുന്നു

ശാസ്താംകോട്ട: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ബദൽ മാർഗങ്ങളുമായി ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകൾ തുണി സഞ്ചികളും, പേപ്പർ കാരിബാഗുകൾ നിർമ്മിച്ച് വിപണിയിലെത്തിച്ചു. ശാസ്താംകോട്ട ടൗണിൽ നടന്ന വിൽപ്പനോദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ നിർവഹിച്ചു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ, സുരേഷ് പ്ലാവിള, ഗിരിജ, ഷീന ജോസ്, റെജി കൃഷ്ണ, സ്നേഹ എസ്. ബിനോയി എന്നിവർ പങ്കെടുത്തു. മുപ്പത് രൂപയ്ക്കും ഇരുപത് രൂപയ്ക്കും തുണി സഞ്ചിയും പത്ത് രൂപയ്ക്കും അഞ്ച് രൂപയ്ക്കും പേപ്പർ കാരിബാഗുകളുമാണ് വിൽപ്പനയ്ക്കെത്തിച്ചത്.