പുനലൂർ:അമിത ലോഡുമായി തമിഴ്നാട്ടിലേക്ക് പോയ ലോറിയുടെ മുൻഭാഗം ഉയർന്നതിനെ തുടർന്ന് അച്ചൻകോവിൽ വനപാതയിൽ ഗതാഗതം ഭാഗീകമായി മുടങ്ങി. വ്യാഴാഴ്ച രാത്രി ചെരിപ്പിട്ടകാവ് എസ് വളവിയിലായിരുന്നു സംഭവം. വനപാതയിലെ കടശ്ശേരി ഭാഗത്ത് നിന്ന് തടി കയറ്റിയ ശേഷം തമിഴ്നാട്ടിലേക്ക് പോയ ലോറിയുടെ മുൻ ഭാഗമാണ് ഉയർന്നത്.
റോഡിലെ കയറ്റം കയറുന്നതിനിടെ ലോറിയുടെ മുൻ ഭാഗം ഉയർന്നത് കണ്ട ഡ്രൈവർ ചാടി രക്ഷപ്പെട്ടു. ലോറിയുടെ പുറക് ഭാഗത്തേക്ക് തടി നീട്ടിവച്ചത് കാരണമാണ് മുൻ ഭാഗം ഉയർന്നത്. തടികൾ മുന്നോട്ട് നീക്കിവച്ചപ്പോൾ മുൻഭാഗം താഴുകയും വാഹനം യാത്ര തുടരുകയുമായിരുന്നു.