കൊല്ലം: ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം 'പെൻസ വെർജെ' 19 മുതൽ 22 വരെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ നടക്കും. കലോത്സവത്തിന്റെ നാമകരണം മുൻ എം.പിയും എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റുമായ പി. രാജേന്ദ്രൻ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 'തിംഗ് ഗ്രീൻ' എന്ന പദത്തിന്റെ പോർച്ചുഗീസ് വാക്കായ 'പെൻസ വെർജെ' കലോത്സവത്തിന് നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ആദർശ് എം. സജി, എൻ.എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള, സെക്രട്ടറി പി. ഷിബു, വൈസ് പ്രിൻസിപ്പൽ ബെറോജ് സ്റ്റീന, കെ. ഓമനക്കുട്ടൻ, കെ.ബി. അമൽ, എസ്. അഭിജിത്ത്, ഗ്രീഷ്മ എന്നിവർ സംസാരിച്ചു.