ചാത്തന്നൂർ: മണ്ണും ജലവും ജൈവ സമ്പത്തും സംരക്ഷിക്കുന്നതിനായി ഒത്തൊരുമിക്കാൻ നമ്മൾ തയ്യാറാകണമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു. ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിറക്കര ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ എം.എൽ.എ വൃക്ഷത്തൈ നട്ടു. മികച്ച കർഷകരെ ആദരിക്കലും ചിറക്കര പഞ്ചായത്തിലെ മണ്ണ് ഭൂവിഭവ റിപ്പോർട്ടിന്റെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് ഫലഭൂയിഷ്ടതാ മാപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ സുരേഷും അഡ്മിനിസ്ട്രേറ്റീവ് മാപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. ലീയും പ്രകാശനം ചെയ്തു.
ചടങ്ങിൽ ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിർവഹിച്ചു. മണ്ണ് പരിവേഷണ വകുപ്പ് അസി. ഡയറക്ടർ ആർ. അനിത പദ്ധതി വിശദീകരിച്ചു. വി.എൻ. ഷിബു മണ്ണ് ദിന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബി. മധുസൂദനൻ പിള്ള, സി. ശകുന്തള, ഉല്ലാസ് കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുശീലാദേവി, ഓമന, റീജ, സിന്ധുമോൾ, സുനിത, ചിറക്കര കൃഷി ഓഫീസർ ഷെറിൻ എ. സലാം, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ സ്വാഗതവും സോയിൽ സർവേ ഓഫീസർ വി. ജസ്റ്റിൻ നന്ദിയും പറഞ്ഞു.
തുടർന്ന് പോളച്ചിറ ഏലയിലെ 'പാരിസ്ഥിതിക വിഷയങ്ങളും പരിഹാര മാർഗങ്ങളും' എന്ന വിഷയത്തിൽ സോയിൽ സർവേ ഓഫീസർ പി.വി. പ്രമോദിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു. മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ, ഷിബുകുമാർ, എം.എസ്. പ്രമോദ്, എസ്. രാജലക്ഷ്മി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.