കരുനാഗപ്പള്ളി: ക്ഷയരോഗ നിയത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ടി.ബി കൺട്രോൾ യൂണിറ്റിന്റെയും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മിഷന്റെയും ജില്ലാ ടി.ബി സെന്ററിന്റെയും തഴവ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും പുതിയകാവ് നെഞ്ച് രോഗ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ തഴവ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച മൊബൈൽ സി.ബി നാറ്റ് ആരോഗ്യ പരിശോധനാ ക്യാമ്പ് തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ ജാസ്മിൻ റിഷാദ് അദ്ധ്യക്ഷത വഹിച്ചു.
ലാബ് ടെക്‌നീഷ്യൻ എസ്. സ്വപ്നാ സനൽ വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്, പബ്ലിക് ഹെൽത്ത് നേഴ്‌സ് ജി. അമ്മിണി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ. സുരേഷ് കുമാർ സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ശ്യാംലാൽ നന്ദിയും പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.