കരുനാഗപ്പള്ളി: വിദ്യാലയങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കുലശേഖരപുരം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി.'സഹോ, ഞാനില്ലാട്ടോ 'എന്ന പേരിൽ നടത്തുന്ന ബോധവൽകരണ കാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള കുടിവെള്ള വിതരണ ശൃംഖലയുടെ ഉദ്ഘാടനവും ഇതോടൊപ്പം സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് ബി. രഘു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷീല, എസ്.എം.സി ചെയർമാൻ പ്രസന്നൻ, പി.ടി.എ വൈസ് പ്രസിഡന്റ് ചന്ദ്രബാബു, പി. ഉണ്ണി, അയ്യപ്പൻ അരിമണ്ണൂർ, സലിം സേട്ട്, സജീവ് സൗപർണ്ണിക, സനൽ, സീനിയർ അസിസ്റ്റന്റ് മേഴ്സി ഡിക്രൂസ്, സന്തോഷ്, ബി. പ്രസന്ന, ഹെഡ്മാസ്റ്റർ സുബാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.