photo
തഴവാ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച റോട്ടാ വൈറസ് വാക്സിനേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീലത നിർവഹിക്കുന്നു

കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ 'റോട്ടാ വൈറസ് " വാക്‌സിനേഷന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എസ്. ശ്രീലത നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. ആനിപൊൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ റിഷാദ് വിഷയാവതരണം നടത്തി. പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സൂപ്പർവൈസർ എസ്. ശർമിള, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്, സ്റ്റാഫ് നേഴ്സ് മുബീന എന്നിവർ സംസാരിച്ചു. പബ്ലിക് ഹെൽത്ത് നഴ്‌സ് അമ്മിണി സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് ശ്രീലത നന്ദിയും പറഞ്ഞു.