binu
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ്അസോ. ഓച്ചിറ മേഖലാ സമ്മേളനത്തിൽ സി.ഓ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ് മുഖ്യ പ്രഭാഷണം നടത്തുന്നു

ഓച്ചിറ: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ. ഓച്ചിറ മേഖലാ സമ്മേളനം സി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. സിബി ഉദ്ഘാടനം ചെയ്തു. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിനു ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. ആർ. മനു റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.സി.വി ചെയർമാൻ എൻ. കൃഷ്ണകുമാർ, സി.ഒ.എ ജില്ലാ പ്രസിഡന്റ് ശ്രീജിത് എസ്. പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് ടി. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഓച്ചിറ മേഖലാ ഭാരവാഹികളായി രാധാകൃഷ്ണൻ റൂഫ് വേൾഡ് (പ്രസിഡന്റ്), അഫ്സൽ (സെക്രട്ടറി), അബ്ദുൽ ലത്തീഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.