photo
നൂതന സാന്ത്വന പരിചരണ പരിപാടിയുടെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ "നൂതന സാന്ത്വന പരിചരണ പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി തഴവ ഗ്രാമപഞ്ചായത്ത് തലത്തിൽ കൂടിയ ആലോചനാ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ ഉദ്ഘാടനം ചെയ്തു. തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ എൽ. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിജു പാഞ്ചജന്യം, കൃഷ്ണകുമാർ, റിച്ചു, ഷെർളി ശ്രീകുമാർ, ശ്രീദേവി ചെറുതിട്ട, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ മാധവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആനിപൊൻ, അനുപമ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സലിം അമ്പീത്തറ, ജയകുമാരി, താജിറാ സൈനുദീൻ, കെ. ലത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയൻ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സംഗീത സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത് നന്ദിയും പറഞ്ഞു.