പുത്തൂർ: വെണ്ടാർ വിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക മാനേജർ വെണ്ടാർ ബാലകൃഷ്ണപിള്ളയുടെ സ്മൃതി ദിനാചരണം. അനുസ്മരണ സമ്മേളനം ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മഠത്തിനാപ്പുഴ അജയൻ അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ്, വി.എച്ച്.എസ്.ഇ സീനിയർ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ. ഗോപിനാഥ്, കൊട്ടാരക്കര ബാർ അസോസിയേഷൻ സെക്രട്ടറി ബിജീഷ് എസ്. പിള്ള എന്നിവരെ ആദരിച്ചു.
വാർഡംഗം ആർ.എസ്. ശ്രീകല, മാനേജർ കെ.ബി. റാണികൃഷ്ണ, ടി. രാജേഷ്, ആർ. സുരേഷ്‌കുമാർ, പ്രഥമാദ്ധ്യാപകൻ ടി. ജയഭദ്രൻ, പ്രിൻസിപ്പൽമാരായ ജി.എസ്. ഗിരിജ, എസ്. സിന്ധു ,ഡോ.പി. ബാബുക്കുട്ടൻ, വെണ്ടാർ പബ്ലിക് ലൈബ്രറി സെക്രട്ടറി ആർ. വാസുദേവൻ പിള്ള എന്നിവർ സംസാരിച്ചു.