കരുനാഗപ്പള്ളി: കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക കലോത്സവം സംഘടിപ്പിച്ചു. തഴവ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 ന് ആരംഭിച്ച കലോത്സവം പൂർവ അദ്ധ്യാപകനും പ്രശസ്ത സംഗീതജ്ഞനുമായ തഴവ ശിവജി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എൽ.കെ. ദാസൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ നിർവാഹക സമിതി അംഗം എ.എ. സമദ് സംസ്ഥാന കൗൺസിൽ അംഗം എൽ.എസ്. ജയകുമാർ, സബ് ജില്ലാ സെക്രട്ടറി കെ. ശ്രീകുമാരൻ പിള്ള, വി.കെ. സജികുമാർ, വി. ഹരികുമാർ എന്നിവർ സംസാരിച്ചു. രചനാ മത്സരങ്ങങ്ങളിലും കവിതാലാപനം ,ലളിതഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, തിരുവാതിര, ഒപ്പന, തെരുവ് നാടകം എന്നീ ഇനങ്ങളിലായി നൂറോളം അദ്ധ്യാപകർ പങ്കെടുത്തു. ഉപജില്ലാ വിജയികൾ ഡിസംബർ 15ന് ചാത്തന്നൂരിൽ നടക്കുന്ന ജില്ലാ തല മത്സരങ്ങളിൽ മാറ്റുരക്കും