pathanapuram
നസീ ർ(19)

പത്തനാപുരം : രണ്ടാഴ്ച മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിയെ കുറിച്ച് യാതൊരു സൂചനയും ഇല്ലാതെ കുടുംബം.

പത്തനാപുരം പിറവന്തൂർ ചീവോട് പുൽചാണിമുക്ക് മുബാറക്ക് മൻസിലിൽ നസീറിന്റെ മകൻ നൗഫൽ നസീറി (19) നെയാണ് കഴിഞ്ഞ 26 മുതൽ കാണാതായത്.കൊല്ലം ഫാത്തിമ മാതാ കോളേജിലെ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് നൗഫൽ. ഇരിങ്ങാലക്കുട സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയെയും നൗഫലിനൊപ്പം കാണാതായെന്ന് പൊലീസ് അറിയിച്ചു.

ഇറ്റലിയിൽ എം.ബി.ബി.എസിന് പഠിച്ചിരുന്ന യുവാവ് മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിലെത്തിയശേഷം എൻട്രൻസ് പരിശീലനത്തിന് പോകുകയായിരുന്നു. ഇരുവരെയും ഒരുമിച്ചാണ് കാണാതായത്. 26ന് രാവിലെ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞാണ് നൗഫൽ വീട്ടിൽ നിന്നിറങ്ങിയത്.

അന്ന് ഉച്ചയ്ക്ക് എറണാകുളത്തുനിന്ന് ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനൊപ്പം മംഗള എക്സ് പ്രസിൽ കയറിയതായി റെയിൽവേ സ്റ്റേഷനിലെ സി .സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്.വൈകിട്ട് 4.15ന് പട്ടാമ്പിയിലാണ് അവസാനം നൗഫലിന്റെ ഫോൺ സാന്നിദ്ധ്യം തിരിച്ചറിയാനായത്.

മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് വിദേശത്ത് പഠിച്ചു കൊണ്ടിരുന്ന യുവാവുമായി നൗഫൽ സൗഹൃദത്തിലായതെന്ന് മാതാവ് ഷാജിത പറഞ്ഞു. സമർത്ഥനായിരുന്ന നൗഫൽ പത്താംക്ലാസിലും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാതാപിതാക്കൾ പരാതി നല്‍കിയിട്ടുണ്ട്.