chandran
കേരള സ്​റ്റേ​റ്റ് ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.​റ്റി.യു.സി) സംസ്ഥാന നിർവ്വാഹകസമിതിയോഗം ഐ.എൻ.​റ്റി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: രാജ്യത്തും സംസ്ഥാനത്തുമുണ്ടായ മാന്ദ്യം ചുമട്ടുതൊഴിലാളി മേഖലയിലും ബാധിച്ചതായി ഐ.എൻ.​റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കേരള സ്​റ്റേ​റ്റ് ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.​റ്റി.യു.സി) സംസ്ഥാന നിർവാഹക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിന് അപേക്ഷ ലഭിച്ച മുഴുവൻ തൊഴിലാളികൾക്കും ആനുകൂല്യം നൽകണമെന്ന് അദ്ദേഹം സർക്കാരിനോടാവശ്യപ്പെട്ടു. ജനുവരി 11, 12 തീയതികളിൽ ജില്ലാ സമ്മേളനങ്ങളും കൊല്ലത്ത് വച്ച് സംസ്ഥാന നേതൃത്വ ക്യാമ്പും നടത്താനും യോഗം തീരുമാനിച്ചു. ഫെഡറേഷൻ പ്രസിഡന്റ് എ.കെ. ഹഫീസ്, ഐ.എൻ.​റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, യു.ഡി.എഫ് ചെയർമാൻ കെ. സി. രാജൻ, വനിതാ വിഭാഗം പ്രസിഡന്റ് കൃഷ്ണവേണി ശർമ്മ, കെ. അപ്പു, ബാബു ജോർജ്ജ്, എസ്. നാസറുദ്ദീൻ, ചി​റ്റുമൂല നാസർ, ഏരൂർ സുഭാഷ്, രമേശൻ, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.