nss
ചവറ ശങ്കരമംഗലം കാമൻകുളങ്ങര സർക്കാർ എൽ.പി സ്‌കൂളിലെ ക്ലാസ് മുറികൾ ചവറ സർക്കാർ ബേബി ജോൺ മെമ്മോറിയൽ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ശുചീകരിക്കുന്നു

ചവറ: ചവറ ഗവ. ബേബി ജോൺ മെമ്മോറിയൽ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ശങ്കരമംഗലം കാമൻകുളങ്ങര സർക്കാർ എൽ.പി സ്‌കകൂളിലെ ക്ലാസ് മുറികളും വരാന്തയും ഓഡിറ്റോറിയവും ഹാളും ശുചീകരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി. ഗോപകുമാർ, എസ്.എം.സി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, എൻ.എസ്.എസ് ലീഡർമാരായ ശരത്, അനുഷ, രാഹുൽ, കാമൻകുളങ്ങര എൽ.പി സ്‌കൂളിലെ സീനിയർ അസി. പുഷ്പാ ജോർജ്ജ്, അദ്ധ്യാപകരായ ജൂലി മോറിസ്, നജീയ എന്നിവർ നേതൃത്വം നൽകി.