cow

അ‌ഞ്ചൽ: കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെയും ആയൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീര കർഷക സംഗമവും നാടൻ പശുക്കുട്ടി വിതരണവും ഇന്ന് നടക്കും. രാവിലെ 9.30ന് ആരാധനാ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിക്കും. ക്ഷീരകർഷക സംഗമം ഉദ്ഘാടനവും പശുക്കുട്ടി വിതരണവും മന്ത്രി കെ. രാജു നിർവഹിക്കും. തീറ്റപ്പുൽ കൃഷിയ്ക്കുള്ള ധനസഹായ വിതരണവും സ്കൂൾകുട്ടികൾക്കുള്ള നാടൻ പശുവിതരണവും മികച്ച ക്ഷീര കർഷകരെ ആദരിക്കലും ഇതോടൊപ്പം നടക്കും.

കെ.എൽ.ഡി. ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് ജയിംസ് റിപ്പോർട്ട് അവതരിപ്പിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവി, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ്, ഇടമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചിത്ര, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രമാദേവി, കെ.സി. ബിനു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ. പ്രസാദ് ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജ തോമസ്, തങ്കമണി, വിവിധ കക്ഷിനേതാക്കളായ കുണ്ടുർ ജെ. പ്രഭാകരൻ പിള്ള, രാധ രാജേന്ദ്രൻ, ആയൂർ രാജേന്ദ്രൻപിള്ള, കടയിൽ ബാബു, എൻ.ആർ. ഗോപാലൻ, ആയൂർ ബിജു, ജി.എസ്. അജയകുമാർ തുടങ്ങിയവർ സംസാരിക്കും.