കൊല്ലം : ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പൊതു വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് എൻ. വിജയൻപിള്ള എം.എൽ.എ പറഞ്ഞു. പുതുക്കാട് ഗവ. എൽ.പി.എസിൽ നടന്ന ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മികച്ച പ്രീ പ്രൈമറിയായി പുതുക്കാട് എൽ. പി.എസിനെ തിരഞ്ഞെടുത്തതിനോട് അനുബന്ധിച്ച് സ്‌കൂളിലെ മികവ് ജില്ലയിലെ മറ്റു സ്‌കൂളുകളിലേക്കു വ്യാപിപ്പിക്കുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ലളിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ സ്കൂൾ മികവ് പ്രദർശനം ഉദ്ഘാടനം ചെയ്തു.