kids

ചവറ : ദേശിംഗനാട്​ സഹോദയയുടെ കീഴിലുള്ള എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ്​ വരെയുള്ള കുട്ടികൾക്ക്​ വേണ്ടി നടത്തുന്ന കിഡ്‌സ്​ ഫെസ്റ്റ്​ ജ്യൂവെൽസ്​ 2019 ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്​കൂളിൽ എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശിംഗനാട്​ സഹോദയ പ്രസിഡന്റ്​ പ്രൊഫ . കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു . സ്‌കൂൾ പ്രിൻസിപ്പൽ എൻ. ശ്രീദേവി സ്വാഗതം പറഞ്ഞു. വൈസ്​ പ്രസിഡന്റ്​ എസ്​. ചന്ദ്രമോഹൻ, സ്‌കൂൾ മാനേജിംഗ് ​ ഡയറക്ടർ ഐ.വി. സിനോജ്​ തുടങ്ങിയവർ പങ്കെടുത്തു.