കൊല്ലം: കേരള ഹെൽത്ത് സർവീസസ് മിനിസ്റ്റീരിയിൽ സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ സമ്മേളനം കൊല്ലം ഹോട്ടൽ തുഷാരയിൽ സംസ്ഥാന പ്രസിഡന്റ് റജി മാത്യു ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് പി.സി. സണ്ണിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പിൽ മിനിസ്റ്റീരിയിൽ വിഭാഗം ജീവനക്കാരുടെ അധിക തസ്തികകൾ സൃഷ്ടിക്കാത്ത പക്ഷം താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ തസ്തികകൾ പുനർവിന്യസിച്ച് ഭരണപരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പരിശീലന പരിപാടിയായ 'പാഠശാല' കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഷാജികുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റായി ആർ. ജയാനന്ദബോസിനെയും, സെക്രട്ടറിയായി അജിത് ക്ലീറ്റസിനെയും ട്രഷററായി വി. ലിജിനെയും തിരഞ്ഞെടുത്തു. സുധേഷ് മോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ. കെ.ബി. ശ്രീകുമാർ, മനോജ് ലാൽ, സനൽ തുടങ്ങിയവർ സംസാരിച്ചു.