paravur
പുല്ലയിൽ കുളം

പരവൂർ: പൂതക്കുളം പഞ്ചായത്തിലെ പുല്ലയിൽ കുളത്തിലേക്കുള്ള വഴിയും വശങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറി ചുറ്റുമതിൽ കെട്ടിയതായി ഐ.എൻ.ടി.യു.സി പൂതക്കുളം മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി നിർമ്മിച്ചിരിക്കുന്ന കുളം സമീപ പ്രദേശങ്ങളിലുള്ളവർക്ക് ഉൾപ്പെടെ ഉപയോഗപ്രദമാണ്. കുളം നവീകരണത്തിനായി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് തുക അനുവദിച്ചെങ്കിലും വഴിയില്ലാത്തതിനാൽ തുക നഷ്ടപ്പെട്ടു. ജലസ്രോതസുകൾ കൈയേറിയവർക്കെതിരെ അധികാരികൾ നടപടിയെടുക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. രതീഷ്, നെല്ലേറ്റിൽ ബാബു, ബി. അനിൽകുമാർ, മനീഷ്, രാജേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.