കൊല്ലം : ബേക്കേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പരിശീലന ക്ളാസ് കുരീപ്പുഴ വലിയവിള ഗോൾഡൻ ലേക്ക് റിസോർട്ടിൽ എം. നൗഷാദ് എം. എൽ.എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ ശ്രീകലയുടെ സാന്നിധ്യത്തിൽ ദിവ്യ ഭാസ്‌ക്കർ പരിശീലനത്തിന് നേതൃത്വം നൽകി. തുടർന്ന് കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ ശിവജി പിള്ളയും അസിസ്റ്റന്റ് ലേബർ ഓഫീസർ അനിൽകുമാറും ബോധവത്കരണ ക്ലാസ്സുകൾ നയിച്ചു.
ബേക്കേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് ദായിമുദീന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ജോയി കണിയാംപറമ്പിൽ സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടർ അബ്‌ദുൾ നാസർ നിർവഹിച്ചു. ഇന്ത്യൻ ബേക്ക് ഫെഡറേഷൻ പ്രസിഡന്റ് പി. എം. ശങ്കരൻ ക്ഷണിതാക്കളെ ആദരിച്ചു, ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, സംസ്ഥാന സെക്രട്ടറി സന്തോഷ് പുനലൂർ, ജില്ലാ വൈസ് പ്രസിഡന്റ് പത്മാകരൻ, ജില്ല ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് മൂലക്കട,ജില്ലാ ട്രഷറർ പി. രാജീവ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി അജിചന്ദ്രൻ നന്ദി പറഞ്ഞു.