ancy
ആൻസി സോജൻ

കൊല്ലം: മുൻ മുനിസിപ്പൽ ചെയർമാനും, സംസ്ഥാന സ്‌പോർട്സ്​ കൗൺസിൽ വൈസ്​ പ്രസിഡന്റുമായിരുന്ന കെ. തങ്കപ്പന്റെ സ്മരണയ്ക്കായി കെ. തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കായിക പുരസ്‌ക്കാരത്തിന്​ ആൻസി സോജനും എമിൽ ബെന്നിയും അർഹരായി.

2019​ലെ സംസ്ഥാനത്തെ മികച്ച അത്‌ലറ്റായി സംസ്ഥാന അത്‌ലറ്റിക്​ അസോസിയേഷൻ ആൻസി സോജനെയും, മികച്ച ഫുട്‌​ബോളറായി കേരള ഫുട്‌​ബോൾ അസോസിയേഷൻ എമിൽ ബെന്നിയെയും തിരഞ്ഞെടുത്ത് നൽകുകയായിരുന്നു.

ഡിസംബർ 15ന് വൈകിട്ട്​ 5ന് ​ ക്വയിലോൺ അത്‌ലറ്റിക്​ ഹാളിൽ ചേരുന്ന കെ. തങ്കപ്പൻ അനുസ്മരണ സമ്മേളനത്തിൽ വച്ച്​ 25,000 രുപ വീതമുള്ള ക്യാഷ്​ അവാർഡും, പുരസ്‌ക്കാര ങ്ങളും എൻ. കെ. പ്രേമചന്ദ്രൻ എം.പി സമ്മാനിക്കും.

തൃശൂർ നാട്ടിക സ്വദേശിയായ ആൻസി സോജൻ (18) 2018 ലെ ദേശീയ യൂത്ത്​ അത്‌ലറ്റിക്​ ചാമ്പൻഷിപ്പിൽ 100 മീററർ ഹർഡിൽസിലും മെഡ്‌​ലേ റിലേയിലും ദേശീയ റെക്കാഡോടെ സ്വർണം കരസ്ഥമാക്കിയിരുന്നു. 2019 ലെ 63 മത്​ കേരള സ്റ്റേറ്റ്​ സ്​കൂൾ അത്‌ലറ്റിക്​ ചാമ്പൻഷിപ്പിൽ 100 മീറ്റർ 200 മീറ്റർ ലോംഗ്​ ജെമ്പ്​ ഇനങ്ങളിൽ റിക്കാർഡോടെ സ്വർണമെഡൽ കരസ്ഥമാക്കുകയും ചെയ്തു.

വയനാട്​ മേപ്പാടി സ്വദേശിയായ എമിൽ ബെന്നി (19) 2016 ഖേലോ ഇന്ത്യ ടീമംഗമായിരുന്നു. 2019 സന്തോഷ്​ ട്രോഫി ഫുട്‌​ബോൾ ടീമംഗമായി ഇപ്പോൾ കളിക്കുന്നു.