കൊല്ലം : സർഗാത്മ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നേതൃപാടവം വളർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിനുമുള്ള അവസരമാണ് കലാലയ യൂണിയൻ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ടതെന്ന് ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് എസ്. എച്ച്. പഞ്ചാപകേശൻ പറഞ്ഞു.
ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി കലാലയ യൂണിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗായകനും, സിനി ആർട്ടിസ്റ്റുമായ വരുൺ ജെ തിലക് ആർട്സ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ നികേത് എസ്. ഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ, ഡോ. ടി. മഹാലക്ഷ്മി (എസ്.എൻ.ഐ.ടി പ്രിൻസിപ്പൽ), സ്റ്റാഫ് അഡ്വൈസർ ഷീബാ പ്രസാദ്, സ്റ്റാഫ് എഡിറ്റർ അപർണ കോനാത്ത്, ആർട്സ് ക്ലബ് സെക്രട്ടറി കാശിനാഥ്, ജനറൽ സെക്രട്ടറി അഭിജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.