pensioners-members
പെൻഷണേഴ്സ് അസോസിയേഷൻ ആദിച്ചനല്ലൂർ യൂണിറ്റ് സമ്മേളനം അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ആദിച്ചനല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബസംഗമവും കൊട്ടുവിള സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. വി. മധുസൂദനൻ, എം. സുന്ദരേശൻ പിള്ള, സിസിലി സ്റ്റീഫൻ, ആർ. രാജമണി, എൻ. ഗോപാലകൃഷ്ണ പിളള, എ. മുഹമ്മദ് കുഞ്ഞ്, ജോർജ് ഫെർണാൻഡ്, ടി.സി. ശശിധരൻ പിള്ള, കെ.എസ്. വിജയകുമാർ, പത്മജാ സുരേഷ്, പി. മധുസൂദനൻ, എൻ. അശോകൻ, കോശി ഡാനിയേൽ എന്നിവർ സംസാരിച്ചു.

പെൻഷൻകാരുടെ ഡി.എ. കുടിശ്ശിക വിതരണം, സൗജന്യ ചികിത്സാ പദ്ധതി, ശമ്പള പരിഷ്കരണം എന്നിവ ഉടൻ നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.