പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ മേഖലയിൽ ഉൾപ്പെട്ട 6325 -ാം നമ്പർ കടയ്ക്കാമൺ ശാഖാ വാർഷിക പൊതുയോഗം ശാഖാ സെക്രട്ടറി രജനീ പ്രദീപിന്റെ വസതിയിൽ നടന്നു. ശാഖാ പ്രസിഡന്റ് എം. മഞ്ചേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി. ബിജു മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ശാഖാ സെക്രട്ടറി രജനീ പ്രദീപ് വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ റിജു.വി.ആമ്പാടി, യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ബിനു സുരേന്ദ്രൻ, യൂണിയൻ പ്രതിനിധി ബി. ജയകുമാർ, ശാഖാ വനിതാസംഘം പ്രസിഡന്റ് പ്രഭാ കുമാരി, സെക്രട്ടറി അനു മനോജ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി രജനീ പ്രദീപ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ആർ. കോമളൻ നന്ദിയും പറഞ്ഞു.