photo
വിദ്യാഭ്യാസ മേഖലയിലെ വർഗീയതയ്ക്കെതിരെ കോൺഗ്രസ് വിചാർ വിഭാഗം സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വിദ്യാഭ്യാസ മേഖലയിലെ വർഗീയതയ്ക്കെതിരെയും ഫാത്തിമ ലത്തീഫിന്റെ മരണത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് വിചാർ വിഭാഗ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുത്തൻതെരുവ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാം കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ആലപ്പുഴ പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ്. പുരം സുധീർ മുഖ്യപ്രഭാഷണം നടത്തി. കെ.എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, എൻ. രാജു, മേടയിലൽ ശിവപ്രസാദ്, ആദിനാട് മജീദ്, ഷെഫീക്ക് കാട്ടയ്യം, കളീക്കൽ ശ്രീകുമാരി, കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ , വൈ. ബഷീർ, വാക്കത്തറ സത്താർ, ചൗദരി, സത്താർ, നാസിം, ബിന്ദു ദിലീപ്, ഗിരിജ തുടങ്ങിയവർ സംസാരിച്ചു.