prathibha
നാഷണൽ സർവീസ് സ്കീം കായംകുളം ക്ലസ്റ്റർ തല മാതൃകാ ഹരിതഗ്രാമ പ്രഖ്യാപനവും പ്രയാർ ആർ.വി.എസ്.എം.ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ഉപജീവന പദ്ധതിയുടെ ഉദ്ഘാടനവും യു. പ്രതിഭ എം .എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: നാഷണൽ സർവീസ് സ്കീം കായംകുളം ക്ലസ്റ്റർ തല മാതൃകാ ഹരിതഗ്രാമ പ്രഖ്യാപനവും പ്രയാർ ആർ.വി.എസ്.എം ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ഉപജീവന പദ്ധതിയുടെ ഉദ്ഘാടനവും യു. പ്രതിഭ എം .എൽ.എ നിർവഹിച്ചു. ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ 7ാം വാർഡിനെ മാതൃകാ ഹരിതഗ്രാമമായി പ്രഖ്യാപിച്ചു. ഉപജീവനം പദ്ധതിയുടെ ഭാഗമായി ദത്തുഗ്രാമത്തിലെ നിർദ്ധന യുവതിക്ക് പശുക്കിടാവിനെ നൽകി. പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുശീല വിശ്വംഭരൻ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. സ്കൂൾ മാനേജർ കെ. കൃഷ്ണപിള്ള പ്രതിഭകളെ ആദരിച്ചു. എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.വി. വസന്തരാജൻ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എൻ. ഉണ്ണിക്കൃഷ്ണൻ, ഹെഡ്മിസ്ട്രസ് ജി. ജയശ്രീ, ഷീജു മാത്യ, ശ്രീകുമാർ. എസ്, എസ്. വിമൽകുമാർ, ലക്ഷ്മി. എസ്, കിരൺ ആനന്ദ്, ശരവണൻ, ഭാഗ്യ, രാഹുൽ എസ്. നായർ, ഗൗരി തുടങ്ങിയവർ സംസാരിച്ചു.