navas
പടിഞ്ഞാറെ കല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകൾക്കെതിരെ പടിഞ്ഞാറേ കല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപുഴയിൽ നടന്ന സായാഹ്ന ധർണ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. 1965 ൽ സ്ഥാപിച്ച കുടിവെള്ള ലൈനുകൾ മാറ്റാതെയുള്ള റോഡ് വികസനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. പൈപ്പുലൈനുകൾ മാറ്റുന്നതിന് ഫണ്ട് നീക്കി വെയ്ക്കാൻ ത്രിതല പഞ്ചായത്തുകൾ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മണ്ഡലം പ്രസിഡന്റ് മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കാരുവള്ളിൽ ശശി, ബി. തൃദീപ് കുമാർ, കല്ലട ഗിരീഷ്, തുണ്ടിൽ നൗഷാദ്, വൈ. ഷാജഹാൻ, ഉല്ലാസ് കോവൂർ, സുരേഷ് ചന്ദ്രൻ, നിഥിൻ കുമാർ, ഓമനക്കുട്ടൻ പിള്ള, ഷൈലജാകുമാരി തുടങ്ങിയവർ സംസാരിച്ചു.