അഞ്ചാലുംമൂട്: പ്രാക്കുളം മണലിൽ ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ ജനുവരി 17 മുതൽ 23 വരെ ഗുരുപാദം വേദിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോകക്ഷേമത്തിനും പ്രകൃതി സംരക്ഷണത്തിനും സർവൈശ്വര്യത്തിനും വേണ്ടി വിശ്വമംഗളയാഗം നടക്കും. യാഗത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി പ്രവർത്തനം തുടങ്ങി. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി. ജയദേവൻ, കെ.എ. ബാഹുലേയൻ എന്നിവർ രക്ഷാധികാരികളാണ്. മുരുകാലയം ശശി (സംഘാടക സമിതി കൺവീനർ), ഗോപാലകൃഷ്ണൻ (യാഗസമിതി കൺവീനർ), രാജുകുട്ടി (സ്വാഗതസംഘം കൺവീനർ), പ്രേം ദേവി, ദീപ (വനിതാസമിതി കൺവീനർമാർ).
വിശ്വമംഗള യാഗത്തിന്റെ ദ്രവ്യസമർപ്പണ ശാലയുടെ ഉദ്ഘാടനം കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ഗുരുപാദം ട്രസ്റ്റ് ചെയർമാൻ ഡോ. ഗണേശൻ തിരുമേനി, സംഘാടക സമിതി കൺവീനർ ശശി, ഫുഡ് കമ്മിറ്റി കൺവീനർ ദിലീപ്, ക്ഷേത്രം ട്രഷറർ ജയകുമാർ, വൈസ് പ്രസിഡന്റ് സനു തുടങ്ങിയവർ സംബന്ധിച്ചു.