sndp
ശ്രീനാരായണ എംപ്ലോയീസ് വെൽഫയർ ഫോറത്തിന്റെയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെയും പുനലൂർ യൂണിയൻ തല പ്രവർത്തക യോഗം എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, സെക്രട്ടറി ഡോ. വി. ശ്രീകുമാർ, പെൻഷണേഴ്സ് കൗൺസിൽ കോ - ഓർഡിനേറ്റർ പി..വി. റെജിമോൻ, യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, ജി. ബൈജു തുടങ്ങിയവർ സമീപം

പുനലൂർ: ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറത്തിലൂടെയും പെഷൻണേഴ്സ് കൗൺസിലിലൂടെയും യുവ തമുറകൾക്ക് കൂടുതൽ അറിവ് പകർന്ന് നൽകാൻ കഴിയുമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ പറഞ്ഞു. രണ്ട് സംഘടനകളുടെയും പുനലൂർ യൂണിയൻ തല പ്രവർത്തക യോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പൽപ്പു, സി. കേശവൻ അടക്കമുളള സമുദായ നേതാക്കൾ നടത്തിയ പോരാട്ടത്തിൻെറ ഫലമായിട്ടാണ് ഈഴവർ അടക്കമുളള പിന്നാക്ക ജനവിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി ലഭിച്ചതെന്ന് എംപ്ലോയീസ് വെൽഫയർ‌ ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സംഘടന സംസ്ഥാന സെക്രട്ടറി ഡോ. വി. ശ്രീകുമാർ, ട്രഷറർ ബി. ശിവപ്രസാദ്, കേന്ദ്ര സമിതി അംഗം ജി. ബൈജു, പെൻഷണേഴ്സ് കൗൺസിൽ കോ-ഓർഡിനേറ്റർ പി.വി. റജിമോൻ, യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സൈബർസേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, സെക്രട്ടറി ഇടമൺ അനീഷ് തുടങ്ങിയവർ സംസാരിച്ചു. എംപ്ലോയീസ് വെൽഫെയർ ഫോറം പുനലൂർ യൂണിയൻ ഭാരവാഹികളായി വി. സുനിൽദത്ത് (പ്രസിഡന്റ് - ഐക്കരകോണം ശാഖ), ബിന്ദു പി. ഉത്തമൻ ( വൈസ് പ്രസിഡന്റ്-നെല്ലിപ്പള്ളി ശാഖ), പി.ജി. ബിനുലാൽ( സെക്രട്ടറി-ഇടയം ശാഖ), ബീന (ജോയിന്റ് സെക്രട്ടറി), അരുൺ ആനന്ദ് ( ട്രഷറർ), പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ ഭാരവാഹികളായി എസ്. ശശിധരൻ ( പ്രസിഡന്റ് - മാത്ര ശാഖ), സഹദേവൻ ( വൈസ് പ്രസിഡന്റ്), സന്തോഷ് കുമാർ( സെക്രട്ടറി - നെല്ലിപ്പള്ളി ശാഖ), വി.കെ. വിജയൻ ( ജോയിന്റ് സെക്രട്ടറി - ഇടമൺ കിഴക്ക് ശാഖ), ഇടമൺ ബാഹുലേയൻ (ട്രഷറർ - ഇടമൺ കിഴക്ക്ശാഖ) എന്നിവരെ തിരഞ്ഞെടുത്തു.