rape-case
rape case

കൊല്ലം: പതിനൊന്ന് വയസുള്ള അയൽവാസിയായ പെൺകുട്ടിയെ നിരന്തരം പീ‌ഡിപ്പിച്ച ശക്തികുളങ്ങര സ്വദേശിയായ മദ്ധ്യവയസ്കൻ പിടിയിൽ. കഴിഞ്ഞ വേനലവധിക്കാലത്താണ് ഇയാൾ പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. രക്ഷാകർത്താക്കൾ ഇല്ലാത്ത സമയം നോക്കി മധുരപലഹാരങ്ങൾ നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. പിന്നീട് ഇത് തുടർന്ന് പോന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിക്ക് പ്രതി ചെറിയ തുകകൾ സമ്മാനമായി നൽകുമായിരുന്നു. ഈ തുക ഉപയോഗിച്ച് സ്കൂളിലെ കൂട്ടുകാർക്കെല്ലാം പെൺകുട്ടി മിഠായി വാങ്ങി നൽകുന്നത് പതിവായി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. തുടർന്ന് ചൈൽഡ് ലൈനിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി.