കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽപ്പെട്ട മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ശാഖകളുടെ നേതൃത്വത്തിൽ സംയുക്ത ശിവഗിരി തീർത്ഥാടന മാസാചരണത്തിന് തുടക്കമായി. വേങ്ങ കടപ്പാ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നടന്ന യോഗം യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീലയം ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ദമനൻ പായിപ്ര മുഖ്യ പ്രഭാഷണം നടത്തി. വേങ്ങ, വടക്കൻ മൈനാഗപ്പള്ളി, ഇടവനശ്ശേരി, കോവൂർ ശാഖാ പ്രസിഡന്റുമാരായ സൗഭാഷ്, അരവിന്ദാക്ഷൻ,സി.പി. രാജൻ, അജികുമാർ, കെ.ജി. വിദ്യാധരൻ, കോവൂർ ശാഖാ സെക്രട്ടറി എൻ. വിദ്യാധരൻ, മൈനാഗപ്പള്ളി ശാഖാ സെക്രട്ടറി രജനീഷ് മൈനാഗപ്പള്ളി, വേങ്ങ ശാഖാ സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ അഡ്വ. ഡി. സുധാകരൻ സ്വാഗതവും വടക്കൻ മൈനാഗപ്പളളി ശാഖാ സെക്രട്ടറി ആർ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.