ചവറ : ബി.ജെ.പിയുടെ നേതൃത്വത്തിൽ പന്മന ആശ്രമത്തിൽ നിന്ന് ആരംഭിച്ച ഗാന്ധി സങ്കൽപ്പ യാത്ര വലിയത്തു ജംഗ്ഷൻ ,ആറുമുറികട , കുഴംകുളം ,കുന്നേൽമുക്ക് , ചേനങ്കര , വഞ്ചിമുക്ക് വഴി തെക്കുംഭാഗം നടയ്ക്കാവിൽ സമാപിച്ചു. റിട്ട. ക്യാപ്റ്റൻ ശുഭേന്ദ്രനിൽ നിന്ന് ദേശീയ പതാക ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് വെറ്റമുക്ക് സോമന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ജി. ഹരി, സംസ്ഥാന കൗൺസിൽ അംഗം മാമ്പുഴ ശ്രീകുമാർ , ജനറൽ സെക്രട്ടറിമാരായ സരോജാക്ഷൻപിള്ള, ശ്രീലാൽ ,തേവലക്കര രാജീവ് , ചേനങ്കര അജയകുമാർ, ബിന്ദു ബലരാമൻ, റീന, ജലജകുമാരി, സുജല ഉദയകുമാർ, ഡോ . ശ്രീകുമാർ , ഗോപകുമാർ , രാജൻപിള്ള പള്ളിയാടി , കൃഷ്ണകുമാർ, എം .എസ് . ശ്രീകുമാർ , അനിൽവാഴപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.